വേങ്ങര : വേങ്ങര മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം തോട്ടക്കോട്ട് ഹസ്സൻ പൂക്കോയ തങ്ങൾ നിർവ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടമ്പോട്ട് മൂസ സാഹിബ്, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് എം. കെ., എൻ. എസ് .എസ് പ്രോഗ്രാം ഓഫിസർ സി.അബ്ദുൽ ബാരി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , ടി. ഫസൽ റഹ്മാൻ മാസ്റ്റർ , ടി. മുഹമ്മദ് അലി, നൗഫൽ പി.ടി. , ഹംസക്കുട്ടി , നൗഷാദ് പാലേരി , ജാസിം ടി.കെ തുടങ്ങിയവർ പങ്കെടുത്തു.
