കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക. ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി. 14 ജില്ലകളിലുമായി ഏകദേശം 1500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് (കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 1561 പേർക്ക് ഇത് വരെ നിയമനം നടന്ന് കഴിഞ്ഞു. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം) തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 – 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ) .പ്രായ പരിധി: 19-36 (ജെനറൽ); 19-39 (OBC); 19-41 (SC/ST). ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് . അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2019 ജനുവരി 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമര്പ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക
ബ്ലോക്ക് പഞ്ചായത് സെക്രട്ടറി (പണ്ടത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്ന തസ്തിക) (സ്കെയിൽ: 36,600-79,200), ഡെവലപ്മെന്റ് കമ്മിഷണർ തുടങ്ങിയ ഉന്നത തസ്തികകളിലേക്ക് പ്രൊമോഷൻ സാധ്യതകളും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയ്ക്കുണ്ട്.സ്വന്തം നാട്ടിൽ തന്നെ ഉയർന്ന ശമ്പളത്തോടെ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.
? ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.