ജുലൈൽ പി. വി. (BA Multimedia, 1st sem)
വേങ്ങര, ഒക്ടോബർ 22: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘കൺവൊക്കെയർ 2026’ കൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. സർട്ടിഫൈഡ് പ്രൊഫഷണൽ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.പി.സി.എ.) കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സൈദലവി സി. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി. ഗോൾഡൻ വിങ്സ് ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസ് ആൻഡ് എജ്യുക്കേഷൻ സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗോൾഡൻ വിങ്സ് സി.ഇ.ഒയും സ്ഥാപകനുമായ ഷറഫുദ്ദീൻ, മാനേജർ ദിൽഷാദ് അമീൻ, പ്രിൻസിപ്പൽ മുഹമ്മദ് ജമാൽ, സി.ഒ.ഒ. മുഹമ്മദ് സയീദ് കെ., ബി.ഡി.എം. സുഹൈൽ സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോഴ്സിലൂടെ നേടിയ അറിവുകൾ പ്രൊഫഷണൽ ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികൾക്കുള്ള തൊഴിൽസാധ്യതകളെക്കുറിച്ചും ഗോൾഡൻ വിങ്സിലെ അധ്യാപകർ സംവദിച്ചു.
ട്രാവൽ ആൻഡ് ടൂറിസം വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ നജ്മുന്നിസ കന്നോല, സലീന വി, ജുംന കെ, ഷാഹിമ സി, അഫ്ര എന്നിവർ സംസാരിച്ചു.




