News

ചന്തയും സംസ്കാരവും മുതൽ നവീന നഗരത്തിലേക്ക് വളർന്ന വേങ്ങര

Nouha Ayisha KV (4th semester BA multimedia)

ആദ്യകാലം മുതലേ വേങ്ങര ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കല്ലുണ്ടയും അബ്ദുറഹ്മാൻകുട്ടിക്കാന്റെ അവിൽവെള്ളവും വേങ്ങര ചന്തയിൽ വരുന്നവരുടെ ഇഷ്ടവിഭവങ്ങളായിരുന്നു. ചാകീരി അഹമ്മദ് കുട്ടി നിയമസഭയിൽ ഉണ്ടായതിനാൽ രാഷ്ട്രീയരംഗത്ത് വേങ്ങര ആദ്യമേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡോക്ടർ ഗാന്ധിദാസ് എന്നോ മണ്മറഞ്ഞു പോയിട്ടും “ഗാന്ധിദാസ് പടി” ഇന്നും ജനമനസ്സിൽ സജീവമാണ്.

“ഫീനിക്സ്” എന്ന് പേരുള്ള ബസ് പാണക്കാട് സമീപം കുഴിയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ച സംഭവം ഈ പ്രദേശത്തിലെ ഏറ്റവും വലിയ അപകടമായി ഇന്നും ഓർക്കപ്പെടുന്നു. ഗൾഫ് യാത്ര എന്ന സഹസിദ്ധി ഏറ്റവും ആദ്യം ഏറ്റെടുത്തത് വേങ്ങരക്കാരാണ്. ഇന്ന് ലോകത്ത് എവിടെ മലയാളിയുണ്ടോ അവിടെ വേങ്ങരക്കാരും മുന്നിലുണ്ടാകും.

കരിംചന്ദ കുയൽ പണക്കാർ ഉള്ള നാടായിരുന്നു വേങ്ങര. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് ധാരാളം പേർ ഇവിടെ ജോലിക്ക് എത്തിയിരുന്നു. അതുകൊണ്ടുതന്നെ “മിനി ഗൾഫ്” എന്ന പേരിലും വേങ്ങര അറിയപ്പെട്ടു. ലാൻഡ് മാസ്റ്റർ, അംബാസഡർ കാറുകൾ കാളവണ്ടിക്കാലത്തിനു ശേഷം റോഡുകളിൽ ഇറങ്ങി. 70-കളിൽ മഹേന്ദ്ര ജീപ്പും 80-കളിൽ ഓട്ടോറിക്ഷയും റോഡുകൾ കീഴടക്കി. ഇതെല്ലാം ആരംഭിച്ചത് വേങ്ങര റോഡുകളിലൂടെയായിരുന്നു.

ഒരിക്കൽ 100 ലധികം വാഹനങ്ങളിൽ അഞ്ഞൂറോളം ഉദ്യോഗസ്ഥർ ഒരേ ദിവസം റെയ്ഡ് നടത്തിയ സംഭവം വേങ്ങരയുടെ പ്രത്യേകതയാണ്. ഒരു കാലഘട്ടത്തിൽ സ്വർണവില നിശ്ചയിച്ചിരുന്നതും വേങ്ങരയിലാണെന്നു പറയപ്പെടുന്നു. റോഡിന്റെ തെക്കുഭാഗം മുഴുവനായും വടക്കുഭാഗം പല ഭാഗങ്ങളിലുമായി മഹർ ജംഗ്ഷൻ മുതൽ പിക്കപ്പ് സ്റ്റാൻഡ് വരെ വ്യാപിച്ചിരുന്ന വിപണിയാണ് പഴയ വേങ്ങര അങ്ങാടി.

സാമ്പത്തികമായി വേങ്ങര ഒന്നാം സ്ഥാനത്തെത്താൻ മുഖ്യകാരണം ഗൾഫ് പണം തന്നെയായിരുന്നു. തിങ്കളാഴ്ചകളിൽ നടക്കുന്ന ആഴ്ചചന്ത ഉദയപുരം, ആനന്ദപുരം മേഖലകളിൽ വലിയ ചലനം സൃഷ്ടിച്ചു. ഉൾനാടും ടൗണുകളും അതിവേഗം വളർന്ന് ഈ നാട്ടിൽ നിന്ന് പലരും ഉയർന്നുവന്നു.

വയനാട്ടിൽ നിന്ന് ഇഞ്ചി കൊണ്ടുവന്ന് സംസ്കരിച്ചു വിൽക്കുന്ന ബിസിനസും അടുത്തകാലംവരെ വേങ്ങരയിൽ സജീവമായിരുന്നു. ഒരുകാലത്ത് യുവാക്കൾ ഗൾഫ് ജോലിക്ക് വേണ്ടി യുവതികൾ ഗൾഫുകാരനെ വിവാഹം കഴിക്കാൻ വേണ്ടി ആഗ്രഹിച്ചിരുന്ന ഒരു പ്രത്യേക സാമൂഹിക ചരിത്രവും വേങ്ങരയ്ക്കുണ്ട്.

വ്യാപാരി വ്യവസായി ഏകോപന സമിതി 1983-ൽ രൂപം കൊണ്ടെങ്കിലും അതിനു മുമ്പേ വേങ്ങര മാർച്ചന്റ് അസോസിയേഷൻ, ചാംബർ ഓഫ് കൊമേഴ്സ് വേങ്ങര എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു.

ഇന്ന് വേങ്ങര വലിയ മാറ്റങ്ങളിലൂടെ കടന്നുപോയിരിക്കുകയാണ്. നിരവധി പുതിയ വ്യാപാര സ്ഥാപനങ്ങൾ, നവീന സൗകര്യങ്ങളുള്ള ബസ്റ്റാൻഡ്, വിവിധ രീതിയിലുള്ള കടകൾ എന്നിവയോടെ ഒരു പുതുമയാർന്ന നഗരമായി വേങ്ങര മാറിയിരിക്കുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *