News

എൻഎസ്എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എച്ച്ഐവി, എയ്ഡ്സ് അവബോധ ക്യാമ്പ്

അൻഷിദ ഷെറിൻ (1st sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റേഡിസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സോസൈറ്റിയുമായി സഹകരിച്ച് എച്ച്ഐവി ഐഡ്സ് അവബോധ കാമ്പയിൻ സംഘടിപ്പിച്ചു. സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് കോളേജ് സ്റ്റുഡന്റസ് സർക്കിളിന് സമീപം വെച്ചാണ് പരിപാടി നടന്നത്. എൻ എസ് എസ് ഓഫിസർ നൗഫൽ പി.ടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്തികൾക്കിടയിൽ എച് ഐ വി, എയ്ഡ്സ് എന്നിവയെകുറിച്ച് അവബോധം വളർത്തുക, പ്രതിരോധ നടപടികളെക്കുറിച്ചും ആരോഗ്യപരമായ ജീവിതശൈലിയുടെ പ്രധാന്യത്തെക്കുറിച്ചുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. യുവ ജാരഗൻ നാടക വിഭാഗത്തിന്റെb ആകർഷകമായ പ്രകടനവും, നാടകവും, ഗാനവും ക്യാമ്പയിനിന്റെ ഭാഗമായിരുന്നു.

വിദ്യാർത്ഥികളുടേയും എൻ എസ് എസ് വളണ്ടിയർമാരുടെയും സജീവ പങ്കാളിത്തം പരിപാടി ഫലപ്രധമായി വിദ്യാർത്ഥികളിലേക്ക്‌ ആശയവിനിമയം ചെയ്യാൻ സഹായിച്ചു. സാമൂഹിക ഉത്തരവാദിത്വം വളർത്താനും ക്യാമ്പസിന് പുറത്തേക്ക് അവബോധം വ്യാഭിപികാനും പരിപാടി സഹായിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *