Career

ജൂനിയര്‍ എഞ്ചിനീയര്‍ : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

വിവിധ സോണലുകളിലേക്കും പ്രൊഡക്ഷന്‍ യൂണിറ്റുകളിലേക്കും ജൂനിയര്‍ എന്‍ജിനിയര്‍ 13,034 ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 49, ഡിപോട് മെറ്റീരിയല്‍ സൂപ്രണ്ടന്റ് 456, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. 494 – എന്നിങ്ങനെയാണ് ഒഴിവുകള്‍

യോഗ്യത ജൂനിയര്‍ എന്‍ജിനിയര്‍: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ലോമ.
ഡിപോട് മെറ്റീരിയല്‍ സൗപ്രണ്ടന്റ്: എന്‍ജിനിയര്‍ ബിരുദം/ ഡിപ്ലോമ. ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യോഗ്യത പിജിഡിസിഎ/ ബിഎസ്സി(കംപ്യൂട്ടര്‍ സയന്‍സ്)/ബിസിഎ/ബിടെക്(ഐടി)/ ബിടെക്(കംപ്യൂട്ടര്‍ സയന്‍സ്)/ഡിഒഇഎസിസി ബി ലെവല്‍(ത്രിവത്സര കോഴ്സ്),
കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. ഫിസിക്സ്, കെമിസ്ട്രി പഠിച്ച്‌ 45 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ ബിരുദം.
പ്രായം 18-33. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വിവിധ സോണലുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

വെബ്സൈറ്റ് : www.rrbthiruvananthapuram.gov.in , www.rrbchennai.gov.in , www.rrbbnc.gov.in , www.rrbald.gov.in

അവസാന തിയതി : ജനുവരി 31

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *