Education

കാലടി സര്‍വ്വകലാശാലയില്‍ എം.ഫില്‍, പിഎച്ച്‌.ഡിക്ക് അപേക്ഷിക്കാം

എം.ഫില്‍, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അപേക്ഷിക്കാം.

എം.ഫില്‍ പ്രോഗ്രാമുകളായ സംസ്‌കൃതം സാഹിത്യം, വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ്, സൈക്കോളജി, ജോഗ്രഫി, മലയാളം, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, മാനുസ്‌ക്രിപിറ്റോളജി, ഹിസ്റ്ററി, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഉര്‍ദു എന്നിവയിലേക്ക് അപേക്ഷിക്കാം.
സാന്‍സ്‌ക്രിറ്റ് വേദിക് സ്റ്റഡീസ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, ഹിന്ദി, സൈക്കോളജി, ജ്യോഗ്രഫി, മലയാളം, ഫിലോസഫി, ഹിസ്റ്ററി, ഫിസിക്കല്‍ എജ്യുക്കേഷന്‍, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഡാന്‍സ്, ഉര്‍ദു എന്നിവയാണ് പിഎച്ച്‌.ഡി പ്രോഗ്രാമുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ ബി പ്ലസ് ഗ്രേഡ്/55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. യു.ജി.സി.-ജെ.ആര്‍.എഫ്., ആര്‍.ജി.എന്‍.എഫ്. ലഭിച്ചവര്‍, അംഗീകൃത ജേര്‍ണലുകളില്‍ രണ്ട് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചവര്‍, അഞ്ചുവര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ റഗുലര്‍ സര്‍വകലാശാല/കോളേജ് അധ്യാപകരെ പിഎച്ച്‌.ഡി. പ്രവേശനപരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അവസാന തീയതി: നവംബര്‍ അഞ്ച്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ssusonline.org

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *