വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കിളിനക്കോട് ജി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങൾ നിർമ്മിച്ച് നൽകി. ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പാഠ്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർട്ടൂൺ രൂപങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പിടിഎ പ്രസിഡന്റ് യുഎം ഹംസ, ഹെഡ്മാസ്റ്റർ അച്യുതൻ, കോളേജിലെ അധ്യാപകരായ കെസി ഫിറോസ്, പിടി നൗഫൽ, എം നിതിൻ, മുഹമ്മദ് വസീം എന്നിവർ സംബന്ധിച്ചു.
Related Articles
ത്രിദിന ദേശീയ പരിസ്ഥിതി സെമിനാറിന് തുടക്കമായി
Views: 96 Reporter: Akhil M, II BA Multimedia വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ട്രേറ്റിന്റെ സഹകരണത്തോടെ ‘ഫ്ലഡ് മാനേജ്മെന്റ് ആന്റ് ബയോഡൈവേഴ്സിറ്റി കൺസർവ്വേഷൻ’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. പരിസ്ഥിതി മാധ്യമ പ്രവർത്തകനായ കെ.എ ഷാജി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ അരുൺ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ […]
അവസാന ബെല്ലും മുഴങ്ങി; വേർപാടിന്റെ വേദനയിൽ മലബാർ ക്യാമ്പസ്
Views: 404 Reporter SIBILA P, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2016-19 ബാച്ചിന്റെ വിടവാങ്ങലിനോടനുബന്ധിച്ച് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചു. ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാ ഡിപ്പാർട്മെന്റുകളും മനോഹരമായ ദൃശ്യ വിരുന്നൊരുക്കിക്കൊണ്ടാണ് അവസാന വർഷ വിദ്യാർത്ഥികളെ സ്വീകരിച്ചത്. പാഠ്യ-പഠ്യേതര പ്രവർത്തങ്ങളിലും കലാ കായിക മേഖലകളിലും കോളേജിന്റെ കുതിപ്പിൽ നിലവിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രകടനങ്ങളെ പ്രിൻസിപ്പൽ ഡോ. യു. സൈതലവി പ്രത്യേകം സ്മരിച്ചു. വിവിധ പഠന […]
വൈ.ഐ.പി രെജിസ്ട്രേഷൻ: മലബാർ കോളേജ് അഞ്ചാം സ്ഥാനത്ത്
Views: 448 നാജിയ ചുക്കൻ (1st semester Ba Multimedia) വേങ്ങര: കേരള യൂത്ത് ഇന്നൊവേറ്റീവ് പ്രോഗ്രാമ്മിൽ കോളേജുകളുടെ രെജിസ്ട്രേഷൻ സ്ഥാനങ്ങളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ( 686 വിദ്യാർത്ഥികൾ) രജിസ്സർ ചെയ്ത് കൊണ്ട് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. സംസ്ഥാന ലെവലിൽ 446 കോളേജുകൾക്കിടയിൽ നിന്നാണ് മലബാർ കോളേജ് അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ വൈ.ഐ.പി. 5.0 ൽ 45 ഐഡിയ സമർപ്പിച്ച് മലപ്പുറത്ത് രണ്ടാസ്ഥാനത്തും, വൈ.ഐ.പി […]