വേങ്ങര: ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കുന്ന തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസിന് വേങ്ങര മലബാർ കോളജ് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് യാത്രയയപ്പ് നൽകി. മാനേജർ സി. ടി മുനീർ ഡോ. കെ അസീസിനെ ചടങ്ങിൽ ആദരിച്ചു. മലബാർ കോളേജിന്റെ വളർച്ചയിൽ പി.എസ്.എം.ഒ കോളേജും ഡോ. കെ അസീസും നൽകിയ സംഭാവന വലുതാണെന്നു അദ്ദേഹം പറഞ്ഞു. ഡോ. സി. സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ബിഷാറ. എം, അബ്ദുൽ ബാരി. സി, ജാഫർ. സി, ഡോ. ഷബീബ. പി തുടങ്ങിയവർ സംബന്ധിച്ചു.
