Musrifa (2semaster BA Multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി പതിമൂന്നിന്ന് റേഡിയോ പ്രദർശനം നടത്തി. റേഡിയോ പോസ്റ്ററുകളും പഴയ റേഡിയോകളുടെ പ്രദർശനവും കോളേജ് പരിസരത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി പരിപാടി ഉദ്ഘാടനം ചെയ്തു.
റേഡിയോയെക്കുറിച്ചും അതിന് സമൂഹത്തിൽ ഇന്നുള്ള പ്രധാന്യത്തെ കുറിച്ചും പ്രിൻസിപ്പാൾ ഓർമ്മപ്പെടുത്തി. പി. ടി നൗഫൽ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.