NIHALA.O(BA MULTIMEDIA 2ND SEMESTER)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 10-ാം വിദ്യാർത്ഥി യൂണിയനും എൻ.എസ്.എസും എൻ. സി.സിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഫെബ്രുവരി ഇരുപതിന് കോളേജ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള തിരൂരങ്ങാടി, എം. കെ. എച്ച് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി രക്തദാനം ചെയ്ത് നിർവഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അറുപത് യൂണിറ്റ് രക്തമാണ് ദാനം ചെയ്തത്.
രാവിലെ 9 മണി മുതൽ വൈകുന്നേരം 3.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ വിദ്യാർത്ഥികളും അധ്യാപകരും വലിയ ആവേശത്തോടെ പങ്കെടുത്തു.