ശിഫ.പി (2nd Semesters BAMultimedia )
വേങ്ങര: കലിംഗ സ്പോർട്സിന്റെ ഭാഗമായുള്ള ഒരു പുതിയ മത്സരത്തിന് മലബാർ കോളേജ് സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 21 വെസ്റ്റ് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കാരവൻസ് മത്സരം നടന്നത്.
സെമി ഫൈനലിൽ ഫാൽകൺസും റാപ്റ്റേഴ്സും ഇഞ്ചിഞ്ചായി പോരാടി. ഒടുവിൽ ഫൈനലിൽ ഫാൽക്കൺസിനെ പിന്നിലാക്കി കൊണ്ട് റാപ്റ്റേഴ്സ് വിജയം കൈവരിച്ചു.
മൂന്നാം വർഷ വിദ്യാർത്ഥികളായ ശാരിം(ബി കോം ടി.ടി ), മുസ്തഫ (ബി കോം ടി.ടി ) എന്നിവരായിരുന്നു വിജയിച്ചത്. സെമി ഫൈനലിൽ ഫാൽക്കൺസും റാപ്റ്റേഴ്സും, പിന്നീട് വരിയേഴ്‌സും ഫാൽകൺസുമായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഫൈനലിൽ ഇവരെ പിന്നിലാക്കി കൊണ്ട് ഫാൽക്കൺസിൽ നിന്ന് രണ്ടാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികളായ മിഥുൻ, അൻസിൽ എന്നിവരെ ഫൈനലിൽ സെലക്ട് ചെയ്യപ്പെട്ടു. കരുത്തേറിയ നീക്കങ്ങൾക്കൊടുവിൽ റാപ്റ്റേഴ്സ് ടീം വിജയം കൈവരിച്ചു.