ശിഫ.പി (2nd semester BA multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ടീം ഹണ്ടേഴ്സ്, റാപ്റ്റർസും തമ്മിൽ ജനുവരി 31 ന് വൈകുന്നേരം 4.30 ന് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഗംഭീരമായ വിജയം കൈവരിച്ച് ഹണ്ടേഴ്സ്. മത്സരം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴും രണ്ട് ടീമും “ഞങ്ങൾ വിട്ടു കൊടുക്കില്ല” എന്ന് ഉറപ്പിച്ച് 4 – 4 സ്കോറുമായി മുന്നിലെത്തി നിൽക്കവേ ഇതിന് അന്ധ്യം കുറിക്കാൻ ടോസ് ഇടേണ്ടി വന്നു. അതിൽ ഹണ്ടേഴ്സ് വിജയം കൈവരിച്ചു.
ഹാട്രിക് ഗോളുകളുമായി ഹണ്ടേഴ്സ് നിന്ന് ഷിംജിത് (രണ്ടാം വർഷം -ബി. എ ഇംഗ്ലീഷ് ), ഒരു ഗോളുമായി അസ്ലം (മൂന്നാം വർഷം -ബി.സി.എ ) യും റാപ്റ്റേഴ്സ് നിന്ന് 3 ഗോളുമായി ഷിബിൻഷ (രണ്ടാം വർഷം -ബി.കോം ടി ടി ),ഒരു ഗോളുമായി ശാരിം (മൂന്നാം വർഷം -ബി.കോം ടി.ടി ) ഗോളുകൾ സ്കോർ ചെയ്തു. വാശിയേറിയ ഈ പോരാട്ടത്തിൽ ഫൈനലിലേക്ക് വാരിയർസിനോട് ഏറ്റുമുട്ടാൻ ഹണ്ടേഴ്സ് രംഗത്തെത്തി.