ബരീറ ബാനു (5th sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ പത്താമത് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം വേങ്ങര മണ്ഡലം മുൻ എം.എൽ.എ അഡ്വ: കെ.എൻ.എ ഖാദർ നിർവ്വഹിച്ചു. ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല വേറിട്ടവൻ ആകാനുള്ള അവകാശമാണ് ജനാധിപത്യമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കു കയായിരുന്നു അദ്ദേഹം.
പത്താമത് യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാന് കോളേജ് പ്രിൻസിപ്പൽ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു.
യൂണിയൻ ചെയർമാൻ യാസിർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സൈദലവി സി കോളേജ് യൂണിയൻ പ്രവർത്തങ്ങളെക്കുറിച്ച് സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിജയം കൈവരിച്ച കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും യൂണിയൻ ആദരിച്ചു. അഡ്വ: അഫീഫ നഫീസ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മന്റ്റ് ചെയർമാനും ഊരകം പഞ്ചായത്ത് പ്രസിഡന്റ്റുമായ കെ.കെ മൻസൂർ കോയ തങ്ങൾ, കോളേജ് പി.ടി.എ മെമ്പർ അലി മേലേതിൽ, കോളേജ് യൂണിയൻ അഡ്വൈസർ അബ്ദുൽ ബാരി. സി, കോളേജ് യൂണിയൻ ഫൈൻ ആർട്സ് അഡ്വൈസർ നൗഫൽ പി.ടി, കോളേജ് മാഗസിൻ സ്റ്റാഫ് എഡിറ്റർ നയീം പി, കോളേജ് യൂണിയൻ ഇലക്ഷൻ റിട്ടേണിംഗ് ഓഫിസർ ഡോ. മുഹമ്മദ് ലിയാഉദ്ദീൻ വാഫി, കോളേജ് യൂണിയൻ വൈസ് ചെയർ പേഴ്സൺ ഫാത്തിമ സുഹാദ തുടങ്ങിയവർ സംസാരിച്ചു. 2024-25 അധ്യയന വർഷത്തെ കോളേജ്
യൂണിയന്റെ ലോഗോ പ്രകാശനം അഡ്വ: കെ.എൻ.എ ഖാദർ നിർവ്വഹിച്ചു.
യൂണിയൻ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തവർ: മുഹമ്മദ് യാസിർ (കോളേജ് യൂണിയൻ ചെയർമാൻ), ഫാത്തിമ സുഹാദ (വൈസ് ചെയർ പേഴ്സൺ), മുഹമ്മദ് യാമിൻ (ജനറൽ സെക്രട്ടറി), ബിൻഷ (ജോയിന്റ് സെക്രട്ടറി),
നിഹാദ് ഉസ്മാൻ, മുഹമ്മദ് മുസ്തഫ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), മുഹ്സിന തെസ്ലിൻ (ഫൈൻ ആർട്സ് സെക്രട്ടറി), നിമൽ (സ്റ്റുഡന്റ് എഡിറ്റർ), ഹിഷാം ഹംസ, മുഹമ്മദ് അഫ്സൽ, ഫർഹാന പർവീൻ (ഇയർ റപ്രസൻന്റെറ്റീവുമാർ),
മുഹമ്മദ് ഷഹീൻ (കോമേഴ്സ് അസോസിയേഷൻ സെക്രട്ടറി), നഫീല (സൈക്കോളജി അസോസിയേഷൻ സെക്രട്ടറി), ബരീറ ബാനു (മൾട്ടിമീഡിയ അസോസിയേഷൻ സെക്രട്ടറി), ഹുദ മറിയം (ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി), അംജദ് (ബിബിഎ അസോസിയേഷൻ സെക്രട്ടറി), യഹിയ (എക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി), കദീജ നശീദ
(ഇലക്ട്രോണിക്സ് അസോസിയേഷൻ സെക്രട്ടറി), മുഹമ്മദ് ഷാദിൽ (ബി സി എ അസോസിയേഷൻ സെക്രട്ടറി)
എന്നിവർക്ക് കോളേജ് യൂണിയൻ ചെയർമാൻ യാസിർ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് പ്രശസ്ത ഫ്ലൂട് ആർട്ടിസ്റ് ആശിഖിന്റെ മ്യൂസിക് ഷോയും നടന്നു.