വേങ്ങര: ലെഫ്റ്റനന്റ് പദവി ലഭിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം അധ്യാപകൻ ഡോ. സാബു കെ. റെസ്തത്തിനെ എൻസിസി യൂണിറ്റ് ആദരിച്ചു. മഹാരാഷ്ട്രയിലെ കാംപ്റ്റിയിലുള്ള എൻ.സി.സി ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ പ്രീ-കമ്മീഷൻ പരിശീലനം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിനു പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് ലിയാഉദ്ദീൻ വാഫി അധ്യക്ഷനായി. ചടങ്ങ് പി.ടി.എ അംഗം അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അബ്ദുൽ ബാരി സി, ഡോ. രെമിഷ്.എൻ, ഫൈസൽ ടി, അബ്ദുറഹിമാൻ കറുത്തേടത്ത്, നൗഫൽ മമ്പീതി, അനഘ പി എന്നിവർ സംബന്ധിച്ചു
