അൻഷിദ എം (1st sem Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തിവന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ജില്ലാതല എൻ എസ് എസ് ലീഡർഷിപ് ക്യാമ്പ് അവസാനിച്ചു. ഒൻപതിന് തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോഡിനേറ്റർ എൻ എ. ശിഹാബ് നിർവ്വഹിച്ചു. ക്യാമ്പിന്റെ ആദ്യ സെഷൻ എൻ എസ് എസ് സംസ്ഥാന അവാർഡ് ജേതാവ് ടി മുഹമ്മദ് ഷാഫി സംസാരിച്ചു.
രണ്ടാം സെഷൻ (ഐസ്ബ്രേക്കിങ്) കടകശ്ശേരി ഐഡിയൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യഹ്‌കൂബ് പള്ളിപ്പുറം നിർവഹിച്ചു. വരാനിരിക്കുന്ന സപ്തദിന ക്യാമ്പിലേക്ക് സന്നദ്ധപ്രവർത്തകരെ തയ്യാറാക്കുക എന്നതായിരുന്നു രണ്ട് സെഷന്റെയും ലക്ഷ്യം. വൈകീട്ട് കോളേജ് അട്വെൻചർ സ്പോട്ടിൽ വെച്ച് അട്വെൻചർ ആക്ടിവിറ്റിസ് സംഘടിപ്പിച്ചു.
രാത്രി സന്നദ്ധപ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ നടന്നു. പത്തിന് രാവിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി മുഹമ്മദ് അലിയുടെ കീഴിൽ യോഗ സെഷൻ സംഘടിപ്പിച്ചു. പരിപാടിയുടെ സമാപന ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് മലപ്പുറം ഡിസ്ട്രിക്ട് കോർഡിനേറ്റർ നൗഫൽ എ സന്നദ്ധപ്രവർത്തകർക്ക് വരാനിരിക്കുന്ന സപ്തദിന ക്യാമ്പിനെക്കുറിച്ച് നിർദേശം നൽകി. ചടങ്ങിൽ എൻ എസ് എസ് പി.ഒ നൗഷിതയെ ആദരിച്ചു.
രണ്ട് ദിവസമായി നടന്ന ക്യാമ്പിൽ കോളേജ് മാനേജർ സി ടി മുനീർ, കോളേജ് പ്രിൻസിപിൾ അബ്ദുൽ ബാരി സി, അധ്യാപകരായ നൗഷാദ്, ഡോ. എൻ രാമിഷ്, യൂണിയൻ ചെയർമാൻ സഫാഫ്, ഹിഷാം ഹംസ, കോളേജ് എൻ എസ് എസ് സെക്രട്ടറി ഫാത്തിമ ഷെറിൻ എന്നിവർ പ്രസംഗിച്ചു.