News

കൊതിയൂറും രുചി വൈവിദ്ധ്യങ്ങളൊരുക്കി തത്സമയ പാചക മത്സരം സംഘടിപ്പിച്ച് മലബാർ

ഷഹ്‌ന ഷെറിൻ ടി. പി (1st sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡബ്ലൂ.ഡി. സി, വുമൺ സെൽ, ഭൂമിത്രസേന ക്ലബ്ബുകൾ സംയുക്തമായി ഡിസംബർ ആറിന് സേവേഴ്സ്
ഓഫ് കേരള എന്ന പേരിൽ തത്സമയ പാചക മത്സരം സംഘടിപ്പിച്ചു.

രുചിയേറിയതും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ബാരി സി. നിർവഹിച്ചു. ആധികാരികമായ കേരളീയ വിഭവങ്ങൾ, ആരോഗ്യകരവും പോഷക സമൃദ്ധവുമായ വിഭവങ്ങൾ എന്നതായിരുന്നു മത്സരത്തിന്റെ വിഷയം. കോളേജിലെ ആറ് വകുപ്പുകൾ പരിപാടിയിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം സൈക്കോളജി – ഖാന പീന കരസ്ഥമാക്കി, രണ്ടാം സ്ഥാനം എക്ണോമിക്സ് – ഇക്കോതക്കാരവും, മൂന്നാം സ്ഥാനം – ബികോം ടിടി -ടി ടി വടക്കിനിയും നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി.സി നൽകി.

ജാബിർ അസ്‌ലം, നൗഫൽ മമ്പീതി എന്നിവർ വിധികർത്താക്കളായി. ഭൂമിത്രസേന ക്ലബ് കോർഡിനേറ്റർ റാഷിദ ഫർസത്ത്, ഡബ്ലൂ.ഡി.സി കോർഡിനേറ്റർ അമീന എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

One Reply to “കൊതിയൂറും രുചി വൈവിദ്ധ്യങ്ങളൊരുക്കി തത്സമയ പാചക മത്സരം സംഘടിപ്പിച്ച് മലബാർ

Leave a Reply

Your email address will not be published. Required fields are marked *