മുഹമ്മദ് മിദ്ലാജ് യു.കെ(1st BA Multimedia)
വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി എയ്ഡ്സ് ദിനം ആചരിച്ചു. ഡിസംബർ ഒന്ന് രാവിലെ കോളേജിൽ വെച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ റെഡ് റിബ്ബൺ ക്യാമ്പയിൻ ഇതോടാനുബന്ധിച്ച് സംഘടിച്ചു. എയ്ഡ്സിനെപ്പറ്റിയും അതുണ്ടാക്കുന്ന ശാരീരിക പ്രയാസങ്ങളെപ്പറ്റിയും വിദ്യാർത്ഥികളിലും, നാട്ടുകാരിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്യാമ്പയിനിന്റെ ലക്ഷ്യം.
കോളേജ് ക്യാമ്പസ്, വേങ്ങര ബസ്സ്സ്റ്റാൻഡ് എന്നിവിടങ്ങളിലായി എയ്ഡ്സ് പ്രതിരോധ പ്രവർത്തന റാലിയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫൈസൽ ടി, സി.എച്.സി ഹെൽത്ത് ഇൻസ്പെക്ടർ കെ.അബ്ദുൽ മജീദ്, എൻ.ഖൈറുന്നീസ, ടി.അഷിത, അബ്ദുൽ മജീദ് എം, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.