അഭിജിത് & മിദ്‌ലാജ് (1st sem BA Multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ കോളേജ് യൂണിയൻ, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനചാരണം നടത്തി. യൂണിയന്റെയും എൻ.എസ്.എസിന്റെയും നേതൃത്വത്തിൽ കൊളാഷ് മത്സരവും എക്സിബിഷനും നടന്നു.
നവംബർ 26 ഭരണഘടന ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എല്ലാ ക്ലാസ്സുകളിലും എൻ.സി.സി കേഡറ്റുകൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഉച്ചക്ക് ശേഷം കോളേജ് സെമിനാർ ഹാളിൽ വെച്ചു എൻ.സി.സി യൂണിറ്റിന്റെയും കോളേജ് ലീഗൽ സെല്ലിന്റെയും ആഭിമുഖ്യത്തിൽ നിയമ ബോധവൽകരണ ക്ലാസും നടന്നു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. തിരുരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അംഗം അഡ്വ:എം.സി അനീഷ് ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായി ക്ലാസ് നയിച്ചു. വിദ്യാത്ഥികൾക്ക് നിയമത്തെക്കുറിച്ചുള്ള സംശയ നിവാരണങ്ങളും നടന്നു. ഇന്ത്യൻ ഭരണഘടനയെപ്പറ്റി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുവാൻ വിവിധയിനം മത്സരങ്ങളും കോളേജ് യൂണിയൻ സംഘടിപ്പിച്ചു. പരിപാടിയിൽ എൻ.സി.സി മലബാർ കോളേജ് എ.എൻ.ഒ സാബു കെ രസ്തം, ഫൈസൽ.ടി, യൂണിയൻ ചെയർമാൻ സഫാഫ്, എൻ.സി.സി കേടറ്റുമരായ അഭിനവ്, അനക എന്നിവർ സംസാരിച്ചു