മലപ്പുറം: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.സി.സി കേഡറ്റുകൾ സിലബസ് പ്രകാരമുള്ള ദുരന്തനിവാരണ സെഷന്റെ ഭാഗമായി മലപ്പുറം മുണ്ടുപറമ്പിലെ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം ഇ.കെ ഉദ്ഘാടനം ചെയ്തു. സി.പി.ആർ, ഷോക്ക്, പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനങ്ങൾ, എമർജൻസി മെഡിക്കൽ സേവനങ്ങൾ, അപകടകരമായ വസ്തുക്കൾ, അഗ്നിബാധ തടയൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് ഫയർമാൻമാരായ സുധീഷ്, വിപിൻ എന്നിവർ സ്റ്റുഡന്റസ് കേഡറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകി
കൂടാതെ ഗ്യാസ് ചോർച്ച തടയുന്നതിനുള്ള പ്രായോഗിക സെഷനുകളും, അഗ്നിസമന എഞ്ചിനുകളുടെ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു. എൻ.സി.സി ഓഫീസർ സാബു കെ. റെസ്തത്തിന്റെ നേതൃത്വത്തിലാണ് സ്റ്റുഡന്റസ് കേഡറ്റുകൾക്ക് പരിശീലന ക്യാമ്പ് നൽകിയത്.