News

കെ.ജി ജോർജ് അനുസ്മരണം; സ്മരണയിലാഴുന്ന യവനിക

ഷഹ്‌ന (1st sem Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ മൾട്ടിമീഡിയ പഠന വകുപ്പും കേരള ചലചിത്ര അക്കാഡമിയും സഹകരിച്ച് കെ.ജി ജോർജ് അനുസ്മരണവും, യവനിക സിനിമയുടെ പ്രദർശനവും നടന്നു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം ചെയ്തു.

തിരൂർ തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശായിലെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ്‌ ശെരീഫ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. കഴിഞ്ഞ ദിവസം പ്രദർശനം ചെയ്ത കെ.ജി ജോർജ് സിനിമ  “യവനിക” യെക്കുറിച്ചും സിനിമാ രൂപീകരണത്തിന്റെ  പശ്ചാതലം സജ്ജമാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. മലയാള സിനിമയുടെ അത്താണിയും, ചലച്ചിത്രസ്വാധകർക്ക് പുതുജീവൻ നൽകിയും മലയാളസിനിമക്ക് തീരാ ദുഃഖമായ കെ.ജി ജോർജിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും വിദ്യാർത്ഥികൾക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു.

പരിപാടിയിൽ മൾട്ടിമീഡിയ വകുപ്പ് മേധാവി നമീർ എം അധ്യക്ഷത വഹിച്ചു. അധ്യാപകരായ നൗഫൽ പി.ടി, നയീം പി, എ.കെ.പി. ജുനൈദ്, വാസില പി.പി. എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *