News

പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു

 

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാത്ഥികൾ പലസ്തീൻ ഐക്യദാർഢ്യo സംഘടിപ്പിച്ചു. ഇസ്രായീൽ പലസ്തീൻ യുദ്ധത്തിൽ ഒരുപാട് പാവപ്പെട്ട ജനങ്ങളെ കൊന്നെടുക്കുകയാണെന്നും യുദ്ധം അവസാനിപ്പിച്ചു സമാധാനം ശ്രഷ്ടിക്കണമെന്നും ഐക്യദാർഢ്യ സംഗമത്തിൽ അഭിപ്രായപ്പെട്ടു. പലസ്തീനിനെ പിന്തുണയ്ച്ച് ‘ അക്രമം ഒന്നിനും പരിഹാരമല്ല ഐക്യ രാഷ്ട്രം പുലരട്ടെ ‘ എന്ന സന്ദേശവുമയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. മൾട്ടിമീഡിയ അധ്യാപരായ നയീം പി, വാസില പി. പി, ജേർണലിസം വകുപ്പ് മേധാവി ഫിറോസ് കെ.സി, ഹിസ്റ്ററി വകുപ്പ് മേധാവി ഷഫീഖ് കെ.പി, നൗഫൽ മമ്പീതി, മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥി ദിഹ്‌യ സമാൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ കൊളാഷ് നിർമാണം നടത്തുകയും കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *