ഇർഫാന തസ്‌നി കെ.പി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ പഠന വകുപ്പും ജേർണലിസം പഠന വകുപ്പും സംയുക്തമായി ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾക്കായി ‘ന്യൂസ് റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ്’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് കറസ്പോൺഡന്റായ ഫഹ്‌മി റഹ്മാനിയാണ് ശില്പശാല നയിച്ചത്. റിപ്പോർട്ടിങ്ങിലെ പുതിയ പ്രവണതകൾ, എഡിറ്റിംഗ് ടെക്‌നികുകൾ എന്നിവ പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകരിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. പാഠ്യപദ്ധതികളുടെ ഭാഗമായി മൾട്ടിമീഡിയ പഠന വകുപ്പ് ഒരുക്കിയ ഓൺലൈൻ ന്യൂസ് പോർട്ടൽ വോക്സ്പോപിന് വേണ്ടി വാർത്തകൾ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകി. പരിപാടിയിൽ മൾട്ടിമീഡിയ വകുപ്പ് മേധാവി നമീർ എം, ജേർണലിസം വകുപ്പ് മേധാവി ഫിറോസ് കെ സി, നൗഫൽ പി ടി, നയീം പി, എ.കെ.പി ജുനൈദ്, വാസില പി.പി എന്നിവർ സംസാരിച്ചു.