വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രഷേഴ്സ് എംപവർമെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെ വിവിധ സെഷനുകളിലായി നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും ഊരകം പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു.
കോളേജ് മാനേജർ സി.ടി മുനീർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ബിഷാറ എം, പി.ടി.എ പ്രസിഡന്റ് അലി മേലേതിൽ, ഫെപ് കോഡിനേറ്റർ ഷബീർ എന്നിവർ സംസാരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ്സ് നയിക്കുന്നത് പാഷനേറ്റ് സ്പീക്കർ അഡ്വ: ബിലാൽ മുഹമ്മദ് ആണ്. യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ പഠന വകുപ്പുകളിലെ ഒന്നാം സ്ഥാനക്കാരായ വിദ്യാർഥികളെയും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.