ജയലക്ഷ്മി ആരതി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ “ക്വീൻ ഓഫ് മലബാർ ” മത്സരം സംഘടിപ്പിച്ചു.
ആദ്യ റൗണ്ടിൽ വ്യത്യസ്ത പഠന വകുപ്പുകളിലെ അമ്പതോളം വിദ്യാർത്ഥിനികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്ക്രീനിംഗ് ആൻഡ് എലിമിനേഷൻ റൗണ്ടിൽ നാല് വ്യത്യസ്ഥ റൗണ്ടുകളായാണ് മത്സരം നടന്നത്. ക്രീയേറ്റീവിറ്റി ആൻഡ് ആർട് റൗണ്ട്, പ്രസന്റേഷൻ സ്കിൽ, പേഴ്സണൽ ഇന്റർവ്യൂ, ഇന്റലിജന്റ് റൗണ്ട് തുടങ്ങിയ റൗണ്ടുകളിൽ നിന്നും വിജയിച്ച ഏഴ് പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിൽ പരമ്പരാഗത വസ്ത്രം, ടാലന്റ് റൗണ്ട്, ഇന്റെറാക്ഷൻ വിത്ത് ജഡ്ജസ് ആൻഡ് ഓടിയൻസ് തുടങ്ങിയ റൗണ്ടുകളാണ് ഉണ്ടായിരുന്നത്. എല്ലാ കടമ്പയും കടന്ന് അവസാനം മൾട്ടിമീഡിയ വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ബരീറ ബാനു മലബാറിന്റെ രാജ്ഞി ആയി
തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് മൾട്ടീമീഡിയ ഡിപ്പാർട്മെന്റിൽനിന്നുള്ള വിദ്യാർത്ഥി ഈ നേട്ടം കരസ്ഥമാക്കുന്നത്. 2018 ൽ നടന്ന മത്സരത്തിൽ മൾട്ടീമീഡിയ വിദ്യാർത്ഥിയായിരുന്ന അഭിന പി ഒന്നാം സ്ഥാനം നേടിയിരുന്നു. രണ്ടാം സ്ഥാനം
ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥിനി
അശ്വതി.കെ യും മൂന്നാം സ്ഥാനം ബി.എസ്.സി സൈക്കോളജി ആദ്യ വർഷ വിദ്യാർത്ഥിനി ഫാത്തിമ റിദയും കരസ്ഥമാക്കി. ആവേശകരമായ മൽത്സരമാണ് വിദ്യാർത്ഥിനികൾ കാഴ്ചവെച്ചത് എന്ന് ജഡ്ജസ് അഭിപ്രായപ്പെട്ടു.