നിഷാന. ഇ
മലപ്പുറം: കാലിക്കറ്റ് സർവകലാശാല 2022-2023 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനം ഏകജാലക ആദ്യ അലോട്മെന്റ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗിക വെബ് സൈറ്റ് ആയ www.admission.uoc.ac.in. ൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്മെന്റ് കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ മാന്റെറ്ററി ഫീസ് അടച്ച് കോളേജിൽ സ്ഥിരം അഡ്മിഷൻ ഉറപ്പ് വരുത്തണം. അലോട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥികളുടെ നിലവിലുള്ള അലോട്മെന്റ് നഷ്ട്ടമാവുകയും പിന്നീട് വരുന്ന അലോട്മെന്റിൽ നിന്ന് പുറത്താവുന്നതുമാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ 11.08.2022 മുതൽ 12.08.2022 ന് ഉച്ചക്ക് 12 മണി വരെയുള്ള എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് മറ്റു ഓപ്ഷനുകൾ ഒഴിവാക്കേണ്ടതാണ്. ഇല്ലെങ്കിൽ അടുത്ത അലോട്മെന്റിൽ ലഭിക്കുന്ന കോളേജിൽ നിർബന്ധമായും അഡ്മിഷൻ സ്വീകരിക്കേണ്ടി വരും. ഇതോടെ മുമ്പ് എടുത്ത അഡ്മിഷൻ നഷ്ടപ്പെടുകയും അഡ്മിഷൻ പുന:സ്ഥാപിക്കാൻ കഴിയാത വരുകയും ചെയ്യും. ഹയർ ഓപ്ഷൻ ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്.