News

നാക് അക്രഡിറ്റേഷനൊരുങ്ങി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്

മുഹമ്മദ്‌ ഫർഹാൻ കെ.പി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക് അക്രഡിറ്റേഷനൊരുങ്ങുന്നു. കോളേജുകളില്ലാത്ത എല്ലാ മണ്ഡലത്തിലും കോളേജ് എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായിരുന്നു 2013ൽ വേങ്ങരയിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പിറവി കൊള്ളുന്നത്.
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ശാക്തീകരിക്കപ്പെടുന്നതിൽ സർക്കാർ -എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രധാന പങ്ക് വഹിച്ചു.
പുതുതായി ഒരു കോളേജ് ആരംഭിക്കുമ്പോഴുള്ള ബാലാരിഷ്ടതകൾ അതിവേഗം മറികടന്നാണ് മലബാർ കോളേജ് നാക് അക്രഡിറ്റേഷന് തയ്യാറെടുക്കുന്നത്.
പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തിയതിന് പലപ്പോഴും അവാർഡ് തേടിയെത്തിയിട്ടുണ്ട്. ഒമ്പത് ഡിഗ്രി കോഴ്സുകളിലായി ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. അധ്യാപകരുടെ അഞ്ച് പേയ്റ്റൻ്റുകൾ,ഗവേഷണ പ്രബന്ധങ്ങൾ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡും മികച്ച വിദ്യാർത്ഥിക്കുള്ള മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്ക്കാരവും ഗിന്നസ് റെക്കോർഡും മലബാർ കോളേജിനെ തേടിയെത്തി.കലാ കായിക രംഗത്ത് സുത്യർഹമായ നേട്ടങ്ങൾ കൈവരിക്കാനും കോളേജിന് സാധിച്ചു.
സാമൂഹ്യ സേവന രംഗത്ത് കർമനിരതമായ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സാധിച്ചതും ഏറെ അഭിമാനകരമാണ്.
പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വിദ്യാർത്ഥി കൂട്ടായ്മയിൽ വീടൊരുങ്ങിയതും പാലിയേറ്റീവ് വളയണ്ടിയർ സേവനത്തിന് സുസജ്ജമായ സംഘവും ഇതിനു ഉദാഹരണമാണ്.
ക്യാമ്പസ് ഇൻ്റർവ്യൂ മുഖേന നിരവധി വിദ്യാർത്ഥികൾക്ക് മൾട്ടി നാഷണൽ കമ്പനികളിൽ ജോലി നേടാൻ സാധിച്ചതും ഒരോ വർഷവും ഇവിടത്തെ വിദ്യാർത്ഥികളെ തേടി മൾട്ടി നാഷണൽ കമ്പനികളെത്തുന്നതും സ്ഥാപനത്തിൻ്റെ പുരോഗതിയെ സൂചിപ്പിക്കുന്നതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ
പുതുതായി ആംഭിച്ച എയ്ഡഡ് കോളേജുകളിൽ ഉയർന്ന വളർച്ച നിരക്ക് കാണിക്കുന്ന സ്ഥാപനം കൂടിയാണ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.
2030ഓടെ ഓട്ടോണമസ് പദവിയിലേക്ക് സ്ഥാപനത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് കോളേജ് മാനേജ് മെൻറും അധ്യാപകരും മുന്നോട്ട് വെക്കുന്നത്.

നാക് അക്രഡിറ്റേഷൻ്റെ ഭാഗമായി ജൂൺ 20, 21 തിയ്യതികളിൽ നാക് പീയർ സംഘം സന്ദർശനത്തിനെത്തുകയാണ്.പഠന രംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച പുരോഗതി, കോഴ്സുകൾ, അധ്യപകരുടേയും വിദ്യാർത്ഥികളുടേയും മികവുകൾ, ഭൗതിക സൗകര്യങ്ങൾ, എന്നിവ വിലയിരുത്താനാണ് നാക് പിയർ സംഘം എത്തുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നിർണ്ണയിക്കുന്നത്.
സെൻട്രൽ യൂണി വേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രോ. വൈസ് ചാൻസലർ ഓം പ്രകാശ് റായി ചെയർമാനും തിരുപ്പതി ശ്രീ പത്മാവതി മഹിളാവിദ്യാലയത്തിലെ പ്രഫസർ ഉഷാറാണി കുറുബ മെമ്പർ കോഡിനേറ്ററും മഹരാഷ്ട്രയിലെ പത്മഭൂഷൺ വസന്ത റാവു ദാത്ത പാട്ടീൽ മഹാ വിദ്യാലയ പ്രിൻസിപ്പാൾ ഡോ: അശോക് ബാബർ മെമ്പറുമായ മൂന്നംഗ കമ്മറ്റിയാണ് നാക് പിയർ സംഘത്തിലെ അംഗങ്ങളായി സന്ദർശനത്തിനെത്തുന്നത്. മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉന്നത ഗ്രേഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *