മുഹമ്മദ് സഹൽ. കെ
വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കമായി. സാഹിത്യകാരനും വാഗ്മിയുമായ പി. എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ‘കല, കാലം, കാമ്പസ്’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈദലവി അധ്യക്ഷത വഹിച്ചു. ‘ദേശങ്ങൾ നിർവചിക്കുന്ന വേഷങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ഷാഹിന കെ. റഫീഖ് സംസാരിച്ചു. ‘സഹസഞ്ചാരം: ചില സാഹിത്യ-ജീവിത അനുഭവങ്ങൾ’ എന്ന വിഷയത്തിൽ വി. മുസഫർ അഹ്മദ് അവതരണം നടത്തി. ഇംഗ്ലീഷ് വകുപ്പ് മേധാവി ബിഷാറ എം., എഴുത്തുകാരൻ കെ. എം. ഷാഫി, ഐ. ക്യു. എ. സി. കോർഡിനേറ്റർ രേഷ്മ എം., അധ്യാപകരായ അബ്ദുൽ ബാരി സി., ജാബിർ എം. പി, വിദ്യാർഥികളായ ശാന ടി. കെ., ആഷിഖ്റഹ്മാൻ, ആദിൽ അമീൻ, ഹാമിദ് ബിനു, അജ്മൽ ഫാരിസ്, ഷഹാന ടി ടി, ഇബ്രാഹിം അർഷാദ്, സനിക, ഫാത്തിമ ഷഹാന. ടി എന്നിവർ സംസാരിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി കവിയരങ്ങ്, കവിത രചന, ആംഗറിങ്, വേർഡ് ഗെയിം തുടങ്ങി വിവിധ മത്സരങ്ങളും നാടക അവതരണം, കലാസ്വാദനം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.