നസ്മിയ. കെ.പി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ, ജേർണലിസം വകുപ്പുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി ഫെബ്രുവരി 21,22 തിയ്യതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന ചലച്ചിത്രമേളയോടനുബന്ധിച്ച്
“ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട മലയാളം സിനിമ” എന്ന പ്രമേയത്തിൽ മലബാർ കോളേജിൽ പ്രത്യേക എക്സിബിഷൻ കോർണർ തുറന്നു.
ചലച്ചിത്ര അക്കാദമി ഒരുക്കുന്ന മലയാള സിനിമയുടെ ചരിത്രങ്ങൾ കോർത്തിണക്കിയ പ്രത്യേക എക്സിബിഷൻ ആണ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള കോളേജ് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള എക്സിബിഷൻ ആദ്യമായാണ് നടക്കുന്നത്.
കോളേജ് മാനേജർ സി.ടി മുനീർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ ചടങ്ങിൽ മൾട്ടിമീഡിയ വകുപ്പ് മേധാവി നമീർ എം, ജേർണലിസം വകുപ്പ് മേധാവി ഫിറോസ് കെ.സി, ഫിലിം ക്ലബ് കോർഡിനേറ്റർ ലൈല വി , നൗഫൽ പി.ടി, നയീം പി, എ.കെ.പി ജുനൈദ് തുടങ്ങിയവർ സംസാരിച്ചു.