ഷഹ്ബ ഷെറിൻ. കെ
വേങ്ങര: മലബാർ കോളേജിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയ “കോർപ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി” എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു.
വെള്ളിയാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിലാണ് ഐ.എസ്.ബി.എൻ രജിസ്ട്രേഷനുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. ഡോ. കെ.പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വകുപ്പ് മേധാവി അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. യു. സൈതലവി, കോളേജ് മാനേജർ സി.ടി. മുനീർ എന്നിവർ മുഖ്യപ്രഭാഷണവും നടത്തി.
പരിപാടിയിൽവെച്ച് എ.സി.സി.എ, സി.എം.എ പരീക്ഷകളിൽ യോഗ്യത നേടിയ മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഉനൈഫ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗം 2018-21 ബാച്ചിലെ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളായ ഷിൽജ ഹരിദാസ്, ഫസ്‌ന കെ എന്നിവരെ ആദരിച്ചു.
കോമേഴ്‌സ് വകുപ്പ് മേധാവി നവാൽ മുഹമ്മദ് പി.കെ, നൗഷാദ് കെ.കെ, സാബു കെ. റെസ്‌തം, ഫൈസൽ ടി, ആദിത്യ നാരായൺ എന്നിവർ സംസാരിച്ചു.