വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ സ്റ്റുഡിയോ, ഇ- കൺടെന്റ് ഡെവലപ്മെന്റ് സെന്റർ പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ കുഞ്ഞാലിക്കുട്ടി ക്യാമ്പസിന് സമർപ്പിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്റ്റുഡിയോ രൂപ കല്പ്പന ചെയ്തിരിക്കുന്നത്.
ക്രോമ കീ ടെക്നോളജി, വിർച്വൽ ഓഗ്മെന്റ് റിയാലിറ്റി, ഓഡിയോ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ്, വിവിധ തരത്തിലുള്ള ഫോട്ടോ ആൻഡ് വീഡിയോ ഷൂട്ടിംഗ് ഫ്ലോറുകൾ, ലൈവ് എഡിറ്റിംഗ്, മൾട്ടി ക്യാമറ പ്രൊഡക്ഷൻ, സ്വിച്ചിങ് മുതലായ സൗകര്യങ്ങളോടെയുള്ള ആധുനിക സ്റ്റുഡിയോ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ തന്നെ ആദ്യമാണ്.
സ്റ്റുഡിയോ ഉപയോഗപ്പെടുത്തി ഇ- കൺടെന്റ് ഡെവലപ്പ്മെന്റ് സെന്റർ , വോക്സ്പോപ് എഫ് എം റേഡിയോ, യൂട്യൂബ് ചാനൽ തുടങ്ങിയ മാധ്യമ സംരംഭങ്ങൾ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. 48 ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് വേണ്ടി കോളേജ് മാനേജ്മെന്റ് ചിലവഴിച്ചത്.
കോളേജ് പ്രവർത്തനമാരംഭിച്ച് എട്ട് വർഷത്തിനകം വിവിധ സൗകര്യങ്ങളോടെ വലിയ വികസന കുതിപ്പാണ് നടത്തിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. നല്ല കാഴ്ചപ്പാടോടെയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി ക്യാമ്പസിനകത്ത് കോളേജ് മാനേജ്മെന്റ് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഉന്നത നിലവാരത്തിലുള്ള ലാബുകൾ, ഗ്രൗണ്ട്, അഡ്വെഞ്ചർ പാർക്ക് മുതലായ സൗകര്യങ്ങൾ ക്യാമ്പസിൽ ഒരുക്കിയ മാനേജ്മെന്റ് കോളേജിനെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾ, കോളേജ് മാനേജർ സി.ടി മുനീർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.കെ അലി അക്ബർ, ആവയിൽ ഉമ്മർ ഹാജി, അബ്ദുൽ മജീദ് മണ്ണിശ്ശേരി, പ്രിൻസിപ്പൽ ഡോ. യു സൈതലവി, അധ്യാപകരായ നൗഫൽ പി.ടി, നയീം പി, ഫിറോസ് കെ.സി, നവാൽ മുഹമ്മദ് പി.കെ, നൗഷാദ് കെ.കെ, അബ്ദുൽ ബാരി സി, മുഹമ്മദ് അലി ടി, ഷഫീഖ് കെ.പി, ഡോ. രെമിഷ് എൻ, സാബു കെ. രസ്തം, എ.കെ.പി ജുനൈദ്, അനധ്യാപക ജീവനക്കാരായ മൻസൂർ കെ.സി, മുഹമ്മദ് ജാബിർ അസ്‌ലം കെ.പി, നൗഫൽ മമ്പീതി, സജാദ് എ, ഷഫീഖ് പി കെ, ഉവൈസ് പി എന്നിവർ പങ്കെടുത്തു.