വേങ്ങര: ന്യൂ ഇയർ ആഘോഷം കാളികാവ് ഹിമ കെയർ ഹോമിൽ വെച്ച് നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ. കോളേജ് മാനേജർ സി.ടി മുനീർ, പ്രിൻസിപ്പൽ ഡോ: യു. സൈതലവി എന്നിവർ ചേർന്ന് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഒരു ദിവസത്തെ ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും ഹിമ കെയർ ഹോമിലേക്ക് നൽകുകയും അന്തേവാസികൾക്കൊപ്പം വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. സൈക്കോളജി വിഭാഗം അധ്യാപകരായ അർഷദ്, ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ ചിറക് എന്ന പേരിൽ കാളികാവ് ഹിമ കെയർ വൃദ്ധസദനത്തിലെ ആളുകളുമായി സമയം ചെലവഴിക്കുകയും വിവിധ വിജ്ഞാന പരിപാടികൾ നടത്തുകയും ചെയ്തത്.
Related Articles
നാടൻ പാട്ടിന്റെ ഈരടികളിൽ ചാലക്കുടിക്കാരന്റെ ഓർമകൾ പങ്കുവെച്ച് വിദ്യാർത്ഥി കൂട്ടായ്മ
Views: 263 Reporter SHIBILI SHAFEEH P, III BA Multimedia വേങ്ങര: പ്രശസ്ത ചലച്ചിത്ര നടനും ഗായകനുമായ കലാഭവൻ മണിയുടെ രണ്ടാം ചരമ വാര്ഷികത്തോടനുബന്ധിച്ച് മലബാർ കോളേജ് വിദ്യാർത്ഥി കൂട്ടായ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ക്യാമ്പസിലെ നെല്ലിമരചുവട്ടിൽ ഒത്തുകൂടിയ വിദ്യാർഥികൾ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ നേതൃത്വം നൽകിയ പരിപാടിയിൽ അധ്യാപകരായ ഷഫീക് കെ പി, നിതിൻ എം, അബ്ദുറഹ്മാൻ കറുത്തേടത്ത് എന്നിവർ പങ്കെടുത്തു.
മൈൻഡ് എസ്പെറാന്റോ: സൈക്കോളജി ബ്ലോഗുമായി ഒന്നാം വർഷ വിദ്യാർത്ഥികൾ
Views: 108 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥികൾ ‘മൈൻഡ് എസ്പെറാന്റോ’ എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചു. സൈക്കോളജി പഠന വകുപ്പിലെ വിദ്യാർത്ഥികളുടെ കലാപരമായ നൈപുണ്യ വികസനമാണ് ബ്ലോഗിന്റെ ലക്ഷ്യം. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ബ്ലോഗിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി നിർവഹിച്ചു. ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി ഫാത്തിമ റിദ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്മെൻറ് ഹെഡ് നസീഹ തഹ്സിൻ ടി , അധ്യാപികമാരായ റോഷ്ന സുൽത്താന, […]
പുതുവർഷത്തിൽ പ്രതീക്ഷ ഭവന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി മലബാർ കോളേജ്
Views: 236 തവനൂർ: ബുദ്ധിമാന്ദ്യമുള്ളവരുടെ പുനരധിവാസ കേന്ദ്രത്തിനു പുതുവർഷ സമ്മാനമായി ഇൻവെർട്ടർ സമർപ്പിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്. ഇടക്കിടെയുള്ള പവർ കട്ട് മൂലം പ്രതീക്ഷ ഭവനിലെ അന്തേവാസികൾ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്ക് പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഡിപ്പാർട്മെൻറ് വ്യത്യസ്തമായ സമ്മാനവുമായി പ്രതീക്ഷ ഭവനിലെ അന്തേവാസികളുടെ കൂടെ പുതുവർഷം ആഘോഷിക്കാനെത്തിയത്.. ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി പ്രതീക്ഷ ഭവൻ […]