വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അറബിക് വകുപ്പിന്റെ കീഴിൽ ലോക അറബിക് ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഹനീഫ് അറബിക് ഭാഷയുടെ വികാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിം, അബ്ദുൽ ബാരി. സി, സാബു കെ റസ്തം, ഷഫീഖ്. കെ.പി, ഫിറോസ്. കെ.സി, റഊഫ് എന്നിവർ സംസാരിച്ചു.
