തുടർച്ചയായ നാലാം ജയവുമായി മലബാർ
വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ ഫുടബോൾ മത്സരത്തിന്റെ പ്രീ ക്വോർട്ടർ മത്സരത്തിൽ 4-2 ന്റെ തകർപ്പൻ ജയവുമായി മലബാർ മുന്നോട്ട് തന്നെ. ആദ്യ മൂന്ന് റൗണ്ട് മത്സരത്തിലും തുടർച്ചയായ ജയത്തോടെ പ്രീ ക്വോർട്ടറിലെത്തിയ മലബാർ വണ്ടൂർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിനെ വ്യഴാഴ്ച രാവിലെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടിൽ വെച്ച് 4-2 നാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും (2-2) സമനിലയിൽ പിരിഞ്ഞതോടെ ടൈ ബ്രേക്കറിൽ മലബാർ 4-2 ന്റെ തകർപ്പൻ ജയം നേടുകയായിരുന്നു. നിശ്ചിത സമയത്ത് മലബാറിന് വേണ്ടി സുഹൈൽ (മൾട്ടീമീഡിയ), ഷിബിലി (എക്കണോമിക്സ്) എന്നിവർ ചേർന്നാണ് രണ്ടു ഗോളുകൾ നേടിയത്. നിശ്ചിത മത്സര സമയം കഴിഞ്ഞതോടെ ടൈ ബ്രേക്കറിൽ നാല് ഗോളുകൾ സഹ്യ കോളേജിന്റെ വലയിലെത്തിച്ചു മലബാർ ജയം ഉറപ്പിച്ചു. ടൈ ബ്രേക്കറിൽ സുഹൈൽ, സഫ്വാൻ, അനന്തു കൃഷ്ണ (മൾട്ടീമീഡിയ), ജിനു (ഇംഗ്ലീഷ്) എന്നിവരാണ് നാലു ഗോളുകൾ മലബാറിന് വേണ്ടി നേടിയത്.
കോളേജ് മാനേജർ സി.ടി മുനീർ, പ്രിൻസിപ്പൽ ഡോ: യു.സൈതലവി, കോളേജ് അധ്യാപകരായ ബിഷാറ, ഷഫീഖ് കെ.പി, ജുനൈസ് കെ.ടി, നൗഫൽ പി.ടി, ഷബീർ, ഷഫീഖ് എന്നിവർ കളി കാണാനെത്തിയത് ടീമിന് ഏറെ ആവേശമായി. നേരത്തെ മലബാറിന്റെ ഗോൾ കീപ്പർ അംജദ് സഹ്യ കോളേജിന്റെ രണ്ട് ഗോളുകൾ സേവ് ചെയ്തത് കളിയിൽ നിർണ്ണായകമായി. പ്രതികൂല കാലാവസ്ഥ ഗ്രൗണ്ടിനെ ബാധിച്ചിട്ടും തുടർച്ചയായ മത്സരങ്ങൾ വകവെക്കാതെയുമാണ് ടീം മലബാർ ഇന്ന് കളിക്കളത്തിലിറങ്ങിയത്. മികച്ച ഒത്തിണക്കത്തോടെയും, ജാഗ്രതയോടെയും സഹ്യ കോളേജിനെ നേരിട്ടതിനാലാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്ന് ടീം മെൻറ്ററും കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുമായ ടി.മുഹമ്മദലി വോക്സ് പോപ് ന്യൂസിനോട് പറഞ്ഞു.