വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ മത്സരത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി വേങ്ങര മലബാർ റാങ്ക് പട്ടികയിൽ മുന്നിൽ. ബി സോൺ ഫുട്ബോൾ മത്സരത്തിൽ തിങ്കളാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ കൂട്ടായി മൗലാനാ കോളേജുമായിട്ടായിരുന്നു വേങ്ങര മലബാറിന്റെ രണ്ടാം മത്സരം. ഇതോടെ തുടർച്ചയായ ജയവുമായി വേങ്ങര മലബാർ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. മത്സരത്തിന്റെ നിശ്ചിത സമയത്ത് (0-0) സമനിലയിൽ നിന്നും ടൈ ബ്രേക്കറിൽ 4-1 ന്റെ ആധികാരിക ജയം നേടുകയായിരുന്നു ടീം മലബാർ. മൾട്ടീമീഡിയ വിദ്യാർത്ഥികളായ സഫ്വാൻ, സുഹൈൽ പരത്തൊടിക, അനന്തു കൃഷണ, മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ ജിനു എന്നിവരാണ് മലബാറിന് വേണ്ടി ടൈ ബ്രേക്കറിൽ ഗോളുകൾ നേടിയത്. ബുധനാഴ്ച മഞ്ചേരി ഇ.കെ.സിയുമായിട്ടാണ് മലബാറിന്റെ അടുത്ത മത്സരം.
Related Articles
ഖയാൽ 2020 കലാ കിരീടം ഒണിക്സിന്
Views: 174 Reporter: Vishnu M, II BA Multimedia വേങ്ങര:മലബാറിനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഖയാൽ ആർട്സ് ഫെസ്റ്റ് 2020 ടീം ഓണിക്സ് കിരീടം ചൂടി. ലൈറ്റ് മ്യൂസിക്,ഒപ്പന,നാടൻ പാട്ട്,സംഘഗാനം, ഡാൻസ്,മാപ്പിള പാട്ട്,നാടോടി നൃത്തം,വട്ടപ്പാട്ട്,ഗ്രൂപ്പ്സോങ് തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു. 226 പോയിന്റ് മായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഓനിക്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടീമീഡിയ ഇംഗ്ലീഷ് എന്നീ ഡിപ്പാർട്മെന്റുകൾ ചേർന്നതാണ് ഓണിക്സ് ടീം. മത്സരത്തിൽ മറ്റു ടീമുകൾ യഥാക്രമം ആംബർ(124 points) ടോപ്പാസ് (106 […]
മലബാറിന്റെ മണ്തരികളെ സംഗീത സാന്ദ്രമാക്കിയ മ്യൂസിക് ഫ്യൂഷനുമായി മഴവിൽ മനോരമ ഫെയിം അനുനാഥ്……
Views: 360 വേങ്ങര: മഴവിൽ മനോരമ റിയാലിറ്റി ഷോ ഫെയിം അനുനാഥിന്റെ മ്യൂസിക് ഫ്യൂഷൻ വിദാഹ് 2019 ന്റെ വേദിക്ക് സംഗീത ആസ്വാദനത്തിന്റെ നവ്യാനുഭവം പകർന്നു നൽകി. പുല്ലാങ്കുഴലിലും കീബോഡിലും നിരവധി ഹിറ്റ് സിനിമ ഗാനങ്ങൾ മലബാറിന്റെ തിരുമുറ്റത്ത് പെയ്തിറങ്ങി. ഓരോ ഗാനവും ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മ്യൂസിക് ഫ്യൂഷൻ അവതരണ ശൈലികൊണ്ടും ആസ്വാദന മികവിലും വ്യത്യസ്തത പുലർത്തി. തുടർന്ന് കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി മലബാർ കോളേജ്
Views: 159 നിഷാന .ഇ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും ആന്റി നർകോട്ടിക് സെല്ലും സംയുക്തമായി ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്യാമ്പയിൻ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടത്തി. മലപ്പുറം ഡെപ്യൂട്ടി സുപ്രന്റ് ഓഫ് പോലീസ് അബ്ദുൽ ബഷീർ .പി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ബിഷാറ .എം അധ്യക്ഷത വഹിച്ചു. അധ്യാപകരായ ധന്യ ബാബു, സാബു കെ രസ്തം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി എന്നിവർ പരിപാടിയിൽ […]