വേങ്ങര: ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ്എസ് യൂണിറ്റും ആന്റി ഡ്രഗ് സെല്ലും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു. സൈദലവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. പ്രവീൺ ഇ. “ജീവിതം തന്നെ ലഹരി” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. ആന്റി ഡ്രഗ് സെൽ കൺവീനർ ഡോ. ധന്യ ബാബു വി, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ ഫൈസൽ ടി, ജസീബ് കെ എം എന്നിവർ സംസാരിച്ചു.
