മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ മജീദ് മണ്ണിശ്ശേരി , ഫൗസിയ പാലേരി , വേണു മാസ്റ്റർ , അക്ബർ ഒതുക്കുങ്ങൽ , നാസർ കടമ്പോട്ട് , ടി .ഫസ്ലു മാസ്റ്റർ , കടമ്പോട്ട് ഫൈസൽ മാസ്റ്റർ , സി .അബ്ദുൽ ബാരി , അസ്കറലി .കെ .ടി , ഡോ .രമീഷ് , ബിഷാറ .എം , രേഷ്മ , ധന്യ ബാബു , സലാഹുദ്ധീൻ തെന്നല , തുടങ്ങിയവർ പ്രസംഗിച്ചു .
Related Articles
മലബാർ കോളേജ് എസ്.ഐ.പി യൂണിറ്റ് മരുന്ന് ശേഖരിച്ച് കണ്ണമംഗലം പാലിയേറ്റീവിന് കൈമാറി
Views: 28 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എസ്.ഐ.പി വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ശേഖരിച്ച മരുന്നുകൾ കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവിന് കൈമാറി. മലബാർ കോളേജിൽ വെച്ച് നടന്ന പരിപാടിയിൽകണ്ണമംഗലം പാലിയേറ്റീവ് ചെയർമാൻ ആലുങ്ങൽ ഹസ്സൻ മാസ്റ്റർ, കോളേജ് പ്രിൻസിപ്പൽ എം. ബിഷാറയിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി. പാലിയേറ്റീവ് കൺവീനർ നെടുമ്പള്ളി സൈതു, കോളേജ് എസ്.ഐ.പി കോഡിനേറ്റർ ഫിറോസ് കെസി, മൻസൂർ കൊമ്പത്തിയിൽ, എസ്.ഐ.പി കുന്നുംപുറം സോണൽ കമ്മിറ്റി ഭാരവാഹികളായ സഹല മുഹമ്മദ്, മുഹമ്മദ് […]
മലബാർ ക്യാമ്പസിന്റെ റേഡിയോ ജോക്കിയായി സുഹൈൽ
Views: 109 മൾട്ടീമീഡിയ അസോസിയേഷൻ ഉദ്ഘടനത്തോടനുബന്ധിച്ച് കോളേജിലെ റേഡിയോ ജോക്കിയെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച VOXPOP RJ Hunt മത്സരത്തിൽ ബി എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥി സുഹൈൽ. സി ഒന്നാം സ്ഥാനം നേടി. കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിൽനിന്നുള്ള 12 മത്സരാര്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തിൽ പൊതു വിജ്ഞാനം, ഭാവന, ഭാഷ നൈപുണി, സംഗീത അഭിരുചി എന്നിവയാണ് പരിശോധിച്ചത്. അദ്ധ്യാപകരായ നമീർ എം , ജിഷ പി, നിതിൻ എം എന്നിവർ വിധികർത്താക്കളായി. […]
മലബാർ കോളേജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമ്മിച്ചു
Views: 138 വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമ്മിച്ചു. കോളേജിലെ ഐ.ക്യു.എ.സി ജേണലിസം, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റുകൾ, എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് 1921ലെ വാഗൺ ട്രാജഡി പ്രമേയമാക്കിയ ഫ്രീഡം വാൾ നിർമ്മിച്ചത്. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, […]