മാധ്യമ രംഗത്തെ പ്രവർത്തന മേഖലകൾ നേരിട്ട് കാണാൻ അവസരം ഒരുക്കികൊണ്ട് മൾട്ടീമീഡിയ ഡിപ്പാർട്മെന്റ് മീഡിയ വിസിറ്റ് സംഘടിപ്പിച്ചു . തിരുവന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ , കൈരളി ചാനൽ എന്നിവ ഉൾപ്പെട്ടതായിരുന്നു സന്ദർശനം . മൾട്ടീമീഡിയ രണ്ടാം വർഷ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത് . യാത്രയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റുകൾ ആവാനും കുട്ടികൾക്കു അവസരം ലഭിച്ചു . 3 ദിവസം നീണ്ടു നിന്ന യാത്രയിൽ കേരള നിയമസഭ , കന്യാകുമാരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു .
Related Articles
“ഹിമ ” വൃദ്ധ സദനത്തിൽ ന്യൂ ഇയർ ആഘോഷമാക്കി സൈക്കോളജി വിദ്യാർത്ഥികൾ
Views: 197 വേങ്ങര: ന്യൂ ഇയർ ആഘോഷം കാളികാവ് ഹിമ കെയർ ഹോമിൽ വെച്ച് നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ. കോളേജ് മാനേജർ സി.ടി മുനീർ, പ്രിൻസിപ്പൽ ഡോ: യു. സൈതലവി എന്നിവർ ചേർന്ന് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഒരു ദിവസത്തെ ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും ഹിമ കെയർ ഹോമിലേക്ക് നൽകുകയും അന്തേവാസികൾക്കൊപ്പം വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. സൈക്കോളജി വിഭാഗം അധ്യാപകരായ അർഷദ്, ആദിത്യ എന്നിവരുടെ […]
ജെ എൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി മലബാർ ക്യാമ്പസ്
Views: 270 Reporter: Akhil M, II BA Multimedia വേങ്ങര : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ എബിവിപി ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഒത്തുചേർന്നു. ജെ എൻ യു വിദ്യാർത്ഥികൾക്ക് വേണ്ടി ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയാണ് മലബാർ ക്യാമ്പസ് ഐക്യദാർഢ്യ സന്ദേശം നൽകിയത്. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിഷേധ കൂട്ടായ്മ പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉൽഘാടനം ചെയ്തു. രാജ്യത്തെ […]
വാക് വിത്ത് എ സ്കോളാർ: എക്സ്റ്റേണൽ മെന്റെറിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
Views: 145 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘വാക് വിത്ത് എ സ്കോളാർ’ പ്രോഗ്രാമിന്റെ ഭാഗമായ എക്സ്റ്റേണൽ മെന്റെറിംഗ് സെഷനിൽ മോട്ടിവേഷൻ ട്രെയിനറും കോട്ടയം കെൻഷു ഫൗണ്ടേഷൻ ഡയറക്ടറുമായ ജിജോ ചിറ്റാടി ക്ലാസെടുത്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിയുടെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജ്ഞാനത്തോടൊപ്പം മാജിക്കും സംഗീതവും കോർത്തിണക്കിയ പരിപാടി വിദ്യാർത്ഥികൾക്ക് നവോന്മേഷം നൽകി.