News

പ്രതീക്ഷയോടെ പുതിയ അദ്ധ്യയന വർഷത്തേക്ക്..

പ്രിയപ്പെട്ട വിദ്യാർത്ഥികളെ…

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു അദ്ധ്യയന വർഷം കൂടി ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം നമ്മൾ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയപ്പോഴും ഇത്‌ ആവർത്തിക്കും എന്ന് പ്രതീക്ഷിച്ചതല്ല. കോവിഡ് ലോകമാകമാനമുള്ള ജീവിത ക്രമത്തെ തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ അധ്യയന വർഷം നമ്മുടെ കൂടെ ഉണ്ടായിരുന്നവർ പലരും ഇന്ന് കൂടെയില്ല.. നിരവധി പേർക്ക് ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടു.

പ്രതിസന്ധികൾക്കെല്ലാം ഇടയിൽ പ്രതീക്ഷയുടെ ഒരു പുതിയ അധ്യയന വർഷത്തേക്ക് നാം കടക്കുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചിരുന്നുള്ള ക്ലാസ്‌ മുറികൾ നമുക്ക് നഷ്ടപ്പെട്ടിട്ട് ഒന്നര വർഷക്കാലമായി. ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ പരിമിതിയെ മറികടക്കാൻ നമ്മൾ പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. ഏതു പ്രതിസന്ധികളെയും ധീരതയോടെ നേരിട്ട്കൊണ്ട് നമുക്ക് മുന്നോട്ട് പോകാം. അധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നല്ലരീതിയിൽ ക്ലാസുകൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിയണം. കോവിഡ് എന്ന ഈ മഹാമാരിയെ മുറിച്ച് കടന്ന് ആ പഴയ കലാലയ ജീവിതം നമുക്ക് തിരികെ ലഭിക്കാൻ പ്രത്യാശയോടെ കാത്തിരിക്കാം..

ഡോ: യു. സൈതലവി
പ്രിൻസിപ്പാൾ
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങര

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *