വേങ്ങര: ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളായ ഐ.ഒ.ടി , 5 ജി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഓൺ മൊബൈൽ ഗ്ലോബൽ ലിമിറ്റഡ് കമ്പനിയുടെ സീനിയർ മാനേജർ ആയ ശ്രീ. അനീഷ് സുദേവൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന “മീറ്റ് ദി എക്സ്പെർട്ട് ” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ ഇലക്ട്രോണിക്സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
വകുപ്പ് മേധാവി ശ്രീ. ഷബീർ ടി. കെ അധ്യക്ഷത വഹിച്ചപരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു.
ഐ.ഒ.ടി , 5 ജി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നീ സാങ്കേതികവിദ്യകളെ കുറിച്ച് ശ്രീ. അനീഷ് സുദേവൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് അദ്ധ്യാപകരായ ശ്രിമതി. രേഷ്മ എം, ശ്രീ. ഇസ്ഹാഖ് അഹമ്മദ്, ശ്രീമതി ശബീബ പി, വിദ്യാർത്ഥിപ്രതിനിധി അഫ്സൽ എന്നിവർ നേതൃത്വം നൽകി. “മീറ്റ് ദ എക്സ്പെർട്ട്” പരിപാടിയുടെ ഒന്നാം സീരീസിൽ ജൂലൈ 23 നു സ്വീഡനിലെ വോൾവോ കാറിൽ സിസ്റ്റം ഡിസൈനർ ആയ ശ്രീ. ഷാനിഷ് പങ്കെടുത്തിരുന്നു.