വേങ്ങര: ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേങ്ങര മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘മീറ്റ് ദ എക്സ്പേർട്ട് ‘ പ്രോഗ്രാം പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയുടെ അദ്ധ്യക്ഷതയിൽ മാനേജർ ശ്രീ. അബ്ദുൽ മജീദ് എം ഉദ്ഘാടനം ചെയ്തു. ‘ഗൂഗിൾ മീറ്റ്’ പ്ലാറ്റ്ഫോമിലൂടെ നടന്ന ആദ്യ പരിപാടിയിൽ സ്വീഡനിലെ ‘വോൾവോ കാർ’ കമ്പനിയിൽ സിസ്റ്റം ഡിസൈനർ ആയി പ്രവർത്തിക്കുന്ന മലയാളിയായ ശ്രീ. ഷാനിഷ് പി വിദ്യാർത്ഥികളുമായി സംവദിച്ചു. ഇലക്ട്രോണിക്സ് മേഖലയിലെ ഇന്നത്തെ സാധ്യതകളെ പറ്റി വിശദമായി സംസാരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വകുപ്പ് മേധാവി ശ്രീ. ഷബീർ ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൂന്നാംവർഷ ക്ലാസ് ട്യൂട്ടർ ശ്രിമതി. ഷബീബ പി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകരായ ശ്രിമതി. രേഷ്മ എം, ശ്രീ. ഇസ്ഹാഖ് അഹമ്മദ് എ,മൂന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫി കെ.പി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
