വേങ്ങര: വിവര സാങ്കേതിക വിദ്യയിൽ ലോകം വിപ്ലവാത്മകമായ നേട്ടങ്ങൾ കൈവരിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ ഇൻറർനെറ്റ് ഉപയോഗവും ഉപകരണങ്ങളും എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ദേശീയ വെബിനാർ സംഘടിപ്പിച്ചു. കർണാടകയിലെ ഹരിഹര സി എസ് ഗവണ്മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ പ്രൊഫ. ഗുരു രാജ് ജെ പി വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ അസ്ക്കറലി കെടി, ജാഫർ സി, ഷമീം അക്തർ, ആഷിഖ് വിഎം എന്നിവർ സംസാരിച്ചു.
Related Articles
നൂതന ഡിജിറ്റൽ സങ്കേതിക വിദ്യകൾ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും: അനീഷ് സുദേവൻ
Views: 173 വേങ്ങര: ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളായ ഐ.ഒ.ടി , 5 ജി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഓൺ മൊബൈൽ ഗ്ലോബൽ ലിമിറ്റഡ് കമ്പനിയുടെ സീനിയർ മാനേജർ ആയ ശ്രീ. അനീഷ് സുദേവൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന “മീറ്റ് ദി എക്സ്പെർട്ട് ” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ ഇലക്ട്രോണിക്സ് വിഭാഗമാണ് […]
കാലിക്കറ്റ് സര്‍വകലാശാല കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ ആഗസ്ത് 10 നകം റിപ്പോർട്ട് ചെയ്യണം
Views: 555 നിദ ഫെബി. ടി മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല 2022-2023 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനനുബന്ധിച്ച് എയ്ഡഡ് കോളേജ്കളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ 9,10 തിയ്യതികളിൽ തങ്ങളുടെ സ്റ്റുഡന്റ് ലോഗിന്‍ വഴി ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ 10 ന് വൈകിട്ട് 7 നകം കമ്യൂണിറ്റി ക്വോട്ട റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുക. ഈ വിദ്യാര്‍ഥികളെ ഉൾപ്പെടുത്തി 17 ന് കോളേജ്കളില് റാങ്ക് ലിസ്റ്റ് […]
“പ്രളയശലഭങ്ങൾ ” സപ്തദിന ക്യാമ്പിന് തുടക്കമായി
Views: 76 മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു […]