വേങ്ങര: വായനപക്ഷാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – വേങ്ങരയിലെ മലയാളം, അറബിക്, ഹിന്ദി ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി 24/06/2020 ബുധനാഴ്ച രാവിലെ 10നു “നവമാധ്യമ കാലത്തെ വായന സാധ്യതകളും പരിമിതികളും” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ എഴുത്തുകാരനും, ചിത്രകാരനും അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – നിലമ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ. മുനീർ അഗ്രഗാമി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം വിഭാഗം മേധാവി ജിഷ, അറബിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് ലിയാഉദ്ദീൻ വാഫി, ഹിന്ദി വിഭാഗം മേധാവി ഡോ.എൻ രമിഷ് എന്നിവർ സംസാരിച്ചു.