Reporter: Raseena Farvi EK, 1st BA Multimedia
വേങ്ങര: ലോക്ക് ഡൗണിൽ വിദ്യാലയങ്ങളെല്ലാം അടച്ചിട്ടതിനാൽ പല കുട്ടികളും വീടുകളിൽ വെറുതെയിരിക്കുമ്പോൾ വീടിനുള്ളിലിരുന്ന് വർണ്ണങ്ങളുടെ ലോകം തീർക്കുകയാണ് വിദ്യാർഥികളായ ഹസ്ന ഷെറിയും ഹംന ഷെറിയും. ഹസീസ്-നജുമുന്നീസ ദമ്പദികളുടെ മക്കളായ ഇരുവരും കോവിഡ് കാലത്ത് മനോഹരമായ ചിത്രങ്ങൾ തീർത്താണ് ലോക്ക് ഡൗൺ വിരസത അകറ്റുന്നത് .
ഓയിൽ പെയ്ന്റിലും വാട്ടർ കളറിലുമായി പലതരം ചിത്രങ്ങളാണ് ഈ ലോക്ക് ഡൗൺ കാലയളവിൽ ഇവർ വരച്ചു തീർത്തത്.
നാടിന്റെ വിശേഷങ്ങളും വിവരങ്ങളും ഓർമപെടുത്തുന്ന ഇവരുടെ വർണ്ണചിത്രങ്ങൾ കാഴ്ച്ചക്കാരെ അതിശയിപ്പിക്കുന്നതാണ്. ചിത്ര രചനക്ക് പുറമെ പേപ്പർ ക്രാഫ്റ്റിലും ഇവർ മിടുക്കരാണ്. മനോഹരങ്ങളായ നിരവധി കരകൗശല വസ്തുക്കളും ഇരുവരും നിർമിച്ചിട്ടുണ്ട്.
സ്കൂൾ, ഉപജില്ല, ജില്ല തലങ്ങളിൽ ചിത്രരചന മത്സരങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടുള്ള ഇരുവരും പഠനത്തിലും മിടുക്കരാണ്.
പാണ്ടികശാല കെ ആർ എച് എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ഹസ്ന ഷെറിൻ. സഹോദരി ഹംന ഷെറിൻ ഇതേ സ്കൂളിൽ നാലാം ക്ലാസിലും പഠിക്കുന്നു.