വേങ്ങര: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രവാസി മലയാളികളാണ് നാട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്നത്. നോർക്ക റൂട്സിന്റെ ഓൺലൈൻ റെജിസ്ട്രേഷനിൽ ഇതുവരെ ഉള്ള കണക്കു പ്രകാരം അഞ്ച് ലക്ഷതിലധികം മലയാളികളാണ് നാട്ടിലേക്ക് തിരികെ വരാനായി ഒരുങ്ങുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനായി നാടെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികളായ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തയ്യാറാണെന്ന് സ്ഥാപന ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ പശ്ചാത്തല സൗകര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരിയുടെ സാനിധ്യത്തിൽ കോളേജിൽ സന്ദർശനം നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൾ ഹഖ്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ, പഞ്ചായത്ത് സെക്രട്ടറി ജയലത വി, കണ്ണമംഗലം വില്ലജ് ഓഫീസർ വേലായുധൻ, വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി മെമ്പർമാർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘം കോളേജിലെ സൗകര്യങ്ങൾ വിലയിരുത്തി.
Related Articles
മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
Views: 107 ആതിഫ്. എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവണ്മെന്റ് ജില്ല ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ സി.ടി മുനീർ രക്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 63 പേരാണ് പരിപാടിയുടെ ഭാഗമായി രക്തം ദാനം ചെയ്തത്. വിദ്യാർത്ഥികളെ രക്ത ദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, അത് […]
ക്യാമ്പസിന്റെ ഉത്സവമായി അറോറ 2019 മലബാർ എക്സ്പോ
Views: 452 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി മാർച്ച് അഞ്ചിന് അറോറ 2K19 മലബാർ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ, കര കൗശല നിർമാണ യൂണിറ്റുകളും കോളേജ് കാമ്പസ്സിൽ സ്റ്റാളുകൾ ഒരുക്കി. പൊതു ജനങ്ങൾക്ക് വേണ്ടി എച് എം സ് കോട്ടക്കൽ, ട്രൂ കെയർ തിരുരങ്ങാടി എന്നിവ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസാധകരായ ഒലിവ് […]
നാക് സന്ദർശനത്തിൽ കളറായി കൾച്ചറൽ പ്രോഗ്രാം
Views: 753 ഫാത്തിമ നെസ്റി ഒ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക് സന്ദർശനത്തോടനുബന്ധിച്ച് ആദ്യ ദിവസം വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ കോർത്തിണക്കി നടത്തിയ കൾച്ചറൽ പ്രോഗ്രാം ശ്രദ്ധേയമായി. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചത്. ദിവസങ്ങളായി വിദ്യാർത്ഥികളുടെ നിരന്തരമായിട്ടുള്ള പരിശീലനത്തിന്റെ ഫലമായാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന പരിപാടി വലിയ വിജയമായത് . പതിനഞ്ചു തരം കലാരൂപങ്ങളാണ് വിദ്യാർത്ഥികൾ അരങ്ങിൽ എത്തിച്ചത്. ഫ്യൂഷൻ ഇനത്തിലാണ് എല്ലാ കലാരൂപങ്ങളും അവതരിപ്പിച്ചത്. സന്ദർശനത്തിന് […]