വേങ്ങര: കോവിഡ്-19 പ്രവാസ ലോകത്ത് ഭയാനകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ നാട്ടിൽ എത്തിക്കുമ്പോൾ ക്വാറൻറീൻ സൗകര്യമൊരുക്കി വിട്ടു നൽകാൻ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും നാഷനൽ പബ്ലിക്ക് സ്കൂളും തയ്യാറാണെന്ന് സ്ഥാപന ഭാരവാഹികൾ അറിയിച്ചു. മലബാർ എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന രീതിയിൽ വിട്ടു കൊടുക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. നാടിന്റെ വികസനത്തിന് എന്നും മുന്നിൽ നിൽക്കുന്ന പ്രവാസികളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സയ്യിദ് മൻസൂർ തങ്ങൾ, സെക്രട്ടറി സൈത് പുല്ലാണി, മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, സ്ഥാപന മേധാവികളായ ഡോ. യു. സൈതലവി, ഫസലുറഹ്മാൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
