Reporter: Mufeeda PT, II BA Multimedia
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന ഫൈൻ ആർട്സ് മത്സരങ്ങൾക്ക് വർണാഭമായ തുടക്കം . രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങളിലായി നിരവധി വിദ്യാർഥികൾ വേദിയിൽ എത്തുന്നു. മലബാറിന്റെ കലാകിരീടത്തിനായുള്ള മത്സരത്തിൽ എട്ട് ഡിപ്പാർട്മെന്റുകൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കിരീട പോരാട്ടത്തിനിറങ്ങുന്നത്. ഖയാൽ 2020 ന്റെ ഔദ്യോഗിക ഉത്ഘാടനം ബഹു: മുൻ എം എൽ എ അബ്ദുറഹ്മാൻ രണ്ടത്താണി നിർവഹിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി ഇബ്രാഹിം ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. പ്രമുഖ സിനി ആർട്ടിസ്റ് ബിജുക്കുട്ടൻ, കലാഭവൻ അനിൽ എന്നിവർ മുഖ്യ അതിഥികളായി. പ്രിൻസിപ്പാൾ ഡോ യു സൈതലവി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജർ അബ്ദുൾ മജീദ് മണ്ണിശ്ശേരി, മാനേജ്മെന്റ് കമ്മറ്റി അംഗം ചാക്കീരി അബ്ദുൾ ഹഖ് അധ്യാപകരായ ലിയാവുദീൻ വാഫി, നൗഫൽ പി ടി, ഫൈസൽ ടി, അബ്ദുറഹ്മാൻ കറുത്തേടത്ത്, യു യു സി മുസ്ലി ഖാൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് യൂണിയൻ സെക്രട്ടറി റിദുവാൻ നന്ദി പ്രകാശിപ്പിച്ചു.