Reporter: Dheena fasmi, II BA Multimedia
വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ _ക്ലാപ്പെ-2020 ഇൻട്രാ ഡിപ്പാർട്മെന്റ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത മേള പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പത്ര പ്രവർത്തകനുമായ സജീദ് നെടുത്തൊടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഉപയോഗിക്കാൻ മാധ്യമവിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപ്പാർട്മെന്റ് തലവൻ നമീർ മഠത്തിൽ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ഡോ :യു സൈദലവി ചടങ്ങിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. ക്ലാപ്പെ 2020 ഡയറക്ടർ നിതിൻ എം ഫെസ്റ്റിവൽ നോട്ട് അവതരിപ്പിച്ചു. കോളേജ് മാനേജർ അബ്ദുൾ മജീദ് മണ്ണിശേരി അധ്യാപകരായ ഫിറോസ് കെ.സി , നൗഫൽ പടിക്കതൊടി,വസിം ചേരൂർ, വാസില പി എന്നിവർ ആശംസകൾ അർപ്പിച്ചു.മൾട്ടീമീഡിയ അസോസിയേഷൻ സെക്രട്ടറി ഫർഹാന സയ്യിദ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. രണ്ടു സ്ക്രീനു കളിലായി ഏഴ് ഭാഷകളിൽ ഇരുപതോളം ചിത്രങ്ങളാണ് രണ്ട് ദിവസ നീണ്ട് നിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. ഒന്നാം ദിവസം വിദ്യാർത്ഥികളുടെ സജ്ജീവമായ പങ്കാളിത്തം ക്ലാപ്പെ 2020 നെ അക്ഷരാർത്ഥത്തിൽ ക്യാമ്പസിന്റെ ഉത്സവമാക്കിമാറ്റി.