വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേനയും കോളേജ് യൂണിയനും സംയുക്തമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. “Idea of one India Tree” എന്ന പരിപാടിയുടെ ഭാഗമായി പ്രിൻസിപ്പാൾ ഡോ. യു സൈതലവി ക്യാമ്പസിൽ വൃക്ഷത്തൈ നടുകയും മാനവ ഐക്യ സന്ദേശം നൽകുകയും ചെയ്തു. ഇന്ത്യ എന്നത് ഒരു ആശയമാണെന്നും ഒരു മരത്തിന്റെ ചില്ലകളാണ് രാജ്യത്തിൻറെ വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും എന്ന് സ്വാഗത പ്രസംഗത്തിൽ ഭൂമിത്രസേന കോ ഓർഡിനേറ്റർ അബ്ദുറഹ്മാൻ കറുത്തേടത്ത് അഭിപ്രായപ്പെട്ടു. മൂന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥിനി നാജിയ നസ്റിൻ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും വിദ്യാർഥികൾ ഏറ്റു ചൊല്ലുകയും ചെയ്തു.
Related Articles
അമേച്ചർ 9 എ സൈഡ് ഫുട്ബോൾ: മലബാർ കോളേജ് താരം ആഷിക് ഉൾപ്പെട്ട കേരള ടീം ചാമ്പ്യന്മാർ
Views: 249 നർവാന (ഹരിയാന): ഏഴാമത് അമേച്ചർ 9 എ സൈഡ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ഹരിയാനയെ ടൈബ്രേക്കറിൽ 4-3 നു കീഴടക്കി കേരളം ചാമ്പ്യന്മാരായി. മത്സരത്തിൽ 1-0 നു മുന്നിലായിരുന്ന കേരളത്തിന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ഉടലെടുത്ത പെനാൽറ്റിയിലൂടെ സമനില വഴങ്ങേണ്ടി വന്നിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ ആയതിനാൽ മത്സരം ടൈബ്രേക്കറിലേക്കു കടന്നു. റഫറിയും സംഘാടകരും എതിർ ടീമും ഒന്നിച്ചു പൊരുതിയിട്ടും കാൽപ്പന്തു കളിയിലെ താരരാജാക്കന്മാരായ […]
നിറപ്പകിട്ടാർന്ന പ്രതീക്ഷകളോടെ പുതിയ അധ്യയന വർഷത്തെ വ്യത്യസ്തമായ തരത്തിൽ നമുക്ക് വരവേൽക്കാം…!!
Views: 306 പഠനത്തോടൊപ്പം സാമൂഹിക ബോധവും ഉത്തരവാദിത്വങ്ങളും വളർത്തിയും നിർവ്വഹിച്ചും ഉയർന്നു വരുന്ന വിദ്യാർത്ഥികളാണ് മലബാർ ക്യാമ്പസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നത്. ക്ലാസ്റൂമിനകത്ത് പുസ്തകങ്ങളുമായി മാത്രം സല്ലപിക്കുന്നതാണ് വിദ്യാർഥിത്വം എന്ന പതിവ് പല്ലവി തിരുത്തി എഴുതി ഭൂമിയിൽ ജീവന്റെ നല്ല നാളെകൾ സൃഷ്ടിച്ചെടുക്കുന്നതിനായി മലബാർ കോളേജിലെ മൾട്ടീമീഡിയ വിദ്യാർത്ഥികൾ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പുതുമഴ പെയ്തിറങ്ങിയ ഊരകം മലയുടെ താഴവരയിൽ പച്ചപ്പിന്റെ പുതിയ മുകുളങ്ങൾ ഈ മണ്ണിനോട് ചേർത്ത് വെച്ച് നമുക്ക് തുടങ്ങാം. മലബാർ ക്യാമ്പസിന്റെ ചുറ്റുമുള്ള […]
മത സൗഹാർദ്ദം വിളിച്ചോതി, ഒരുമയുടെ ക്രിസ്മസ് സന്ദേശവുമായി മലബാർ അസാപിയൻസ്
Views: 259 Reporter: Dheena fasmi, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ അസാപിന്റെ (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രം) കീഴിൽ ഊരകം വി.സി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു ക്രിസ്മസ് ദിനാഘോഷം സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി.കെ സോമനാഥൻ മാസ്റ്റർ ക്രിസ്മസ് സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. മത സൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെ സമകാലിക സാഹചര്യങ്ങളുമായി കൂട്ടിയിണക്കികൊണ്ട് സോമനാഥൻ മാസ്റ്റർ സംസാരിച്ചു. എല്ലാ […]