Reporter: Nadira K II BA Multimedia
വേങ്ങര: വിദ്യാർത്ഥികളെ ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് അസോസിയേഷനും വനിത സെല്ലും സംയുക്തമായി ഡിസംബർ 9 മുതൽ 14 വരെ ‘ഊർജ്ജോത്സവം’ പരിപാടി ആചരിച്ചു. ഊർജ്ജോത്സവത്തിൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ, വീഡിയോ, ഉപന്യാസ രചന മത്സരങ്ങൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, എനർജി എക്സിബിഷൻ, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവ സംഘടിപ്പിച്ചു. പരിപാടി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ജെ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയർ ജയലക്ഷ്മി ആശംസകൾ നേർന്നു. സമാപന ദിനത്തിൽ ഊരകം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള എൽ ഇ ഡി ബൾബ് നിർമാണ പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സെയ്ത് പുല്ലാണി, മൻസൂർ തങ്ങൾ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ്, കോളേജ് മാനേജർ മജീദ് മണ്ണിശേരി എന്നിവർ സംബന്ധിച്ചു.
Good work